Sunday, December 29, 2013

About CSI Peringammala

പെരിങ്ങമ്മല സഭ സ്ഥാപിതമായത് 1895 ൽ ആണ്. അതിനു മുൻപ് ഏകദേശം 2 km തെക്ക് ചെറിയ ആരാധന മന്ദിരവും , വടക്ക് LMS പെരിങ്ങമ്മല സഭ എന്നാ പേരില് മറ്റൊരു ആരാധന സ്ഥലവും ഉണ്ടായിരുന്നു . ഈ 2 ആരാധന സ്ഥലങ്ങളും ക്രമേണ ക്ഷയിച്ചു പോയി. 


ആ കാലത്ത് പരേതനായ Rev . K .P . Thomas  അച്ചൻ ഈ പള്ളി ഇരിക്കുന്ന സ്ഥലം മിഷന് ദാനമായി നല്കുകയും ഇപ്പോൾ പള്ളി ഇരിക്കുന്ന സ്ഥലത്ത് 1 സഭ സ്ഥാപിക്കുകയും ചെയ്തു. അന്നത്തെ പരേതനായ Sri . Massilamani  ഡീഖൻ കുറച്ചു സ്ഥലം സൗജന്യമായും കുറച് സ്ഥലം വിലയായും കൊടുത്തു. അങ്ങനെ ഏകദേശം 30 സെൻറ്  സ്ഥലം പള്ളിക്ക് ഇപ്പോൾ ഉണ്ട്. 28 / 9/ 1989 ൽ പള്ളിക്ക് സമീപം 30 സെന്റ്  വിസ്തീർണ്ണത്തിൽ സ്ഥലം വാങ്ങുകയും അവിടെ സഭയുടെ സ്മാരക മന്ദിരം പണിയുകയും ചെയ്തു. 


ദേവാലയം സ്ഥാപിതമായ കാലത്ത് പണിത കെട്ടിടം ദ്രവിച്ചു പോയതിനാൽ 1930 നും  1944 നും ഇടയ്ക്ക് ബഹു . Rev . Silvanos  Regulas  മുൻകൈ എടുത്ത്  1 ദേവാലയം പണിതു.   കാലാന്തരത്തിൽ ഈ കെട്ടിടവും ദ്രവിച്ചു പോയതിനാൽ ഇന്ന് കാണുന്ന പുതിയ ദേവാലയം പണിയാൻ  ഇടയായി    .


21 /8 /1984 ൽ അന്നത്തെ SKD  ബിഷപ്പായിരുന്ന Most .Rev .Dr .I . Yesudhasan  തിരുമേനി പുതിയ ദേവാലയത്തിന് ശിലാസ്ഥാപനം നടത്തുകയും 11/2 /1990 ൽ അദ്ദേഹം തന്നെ ദേവാലയം കർത്താവിന്റെ  മഹത്വത്തിനായി പ്രതിഷ്ടിക്കുകയും ചെയ്തു.


1946  ൽ ഇവിടെ മിഷൻ വീട് നിര്മ്മിച്ചു . ഭാഗികം ആയിട്ടെങ്കിലും ടെറസോട് കൂടിയ മിഷൻ  വീട് SKD  യിൽ  ആദ്യമായി പണി തീർന്നത് (1973 ൽ) പെരിങ്ങമ്മല ആയിരുന്നു . 

No comments:

Post a Comment